മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കടുത്ത അതൃപ്തിയുമായി മുസ്ലിം ലീഗ്. വോട്ടർമാരോട് മറുപടി പറയാൻ കഴിയുന്നില്ലെന്ന് അബ്ദുൽ ഹമീദ് മാസ്റ്റർ.

എംഎൽഎമാരുടെ വിജയാഹ്ളാദ പ്രകടനം പോലും നടത്താൻ പറ്റുന്നില്ല. നാലാള് കൂടുന്നിടത്ത് പോകാൻ പറ്റാത്ത അവസ്ഥ. ഇങ്ങനെ നീണ്ടുപോകാൻ കഴിയില്ലെന്നും അബ്ദുൽ ഹമീദ് മാസ്റ്റർ വ്യക്തമാക്കി.യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വന്നതിന് ശേഷം ഒരുപാട് കാര്യങ്ങൾ ചെയ്തെടുക്കാൻ ഉണ്ട്. ജനങ്ങൾ തന്ന വിജയം മറന്ന് പ്രവർത്തിച്ചുകൂടാ. ഇത്രയും വലിയ വിജയം വേണ്ടിയിരുന്നില്ല എന്ന് വരെ ജനങ്ങൾ ചിന്തിച്ചു തുടങ്ങി.
ഇനി ആഘോഷം ഒന്നും വേണ്ട എന്ന നിലപാടിലാണ് വോട്ടർമാർ. ഇനി മുഖ്യമന്ത്രി വന്നിട്ട് മതി ആഘോഷം എന്നാണ് അണികൾ പറയുന്നതെന്നും അബ്ദുൽ ഹമീദ് മാസ്റ്റർ ചൂണ്ടിക്കാട്ടി