Kerala

അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് ദിവസം

കോട്ടയം: അമ്മ മരിച്ചതറിയാതെ മൂന്നുദിവസം മൃതദേഹത്തിന് അരികിലിരുന്ന് മാനസിക വെല്ലുവിളി നേരിടുന്ന മകന്‍. കോട്ടയം മാങ്ങാനത്താണ് സംഭവം. കൊല്ലംപറമ്പില്‍ ഭാനുമതിയാണ് മരിച്ചത്. ഭാനുമതി മരിച്ച വിവരം ബന്ധുക്കളോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മാതാവിന്റെ മൃതദേഹത്തിന് കാവല്‍ ഇരുന്നത് മൂന്നുദിവസമാണ്.

ഇന്നലെ വൈകുന്നേരത്തോടെയാണ് വിവരം പുറത്തറിയുന്നത്. ദിവസങ്ങളായിട്ടും ഭാനുമതിയെ വീടിന് പുറത്തേക്ക് കാണാതായതില്‍ സംശയം തോന്നിയ നാട്ടുകാര്‍ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് മാനസിക വെല്ലുവിളി നേരിടുന്ന മകനെ മൃതദേഹത്തിന് അരികില്‍ നിന്നും മാറ്റിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top