പാലാ:ഞങ്ങൾക്ക് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത് സക്ഷമ എന്ന സംഘടന നടത്തുന്നത് സമാനതകളില്ലാത്ത സത്യമാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.

പാലാ കടപ്പാട്ടൂർ അമ്പലം ആഡിറ്റോറിയത്തിൽ ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്ന സംഘടനയായ സക്ഷമ യുടെ പ്രതിഭാ സംഗമത്തിലെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷോൺ ജോർജ് .
കലാപരിപാടി നടത്തിയ പ്രതിഭകൾക്ക് സംഘാടക സമിതി സമ്മാനങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ എൻ ജയസൂര്യൻ ,അനു സുഭാഷ് , എൻ ശ്രീജിത്ത് , ജയകൃഷ്ണൻ ( ദയ പാലിയേറ്റീവ് ) , കെ ജയരാജ് , സ്വപ്‌ന ശ്രീരാജ് എന്നിവർ പ്രസംഗിച്ചു.