Kerala

ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് കീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഇടതുപക്ഷക്കാരനായിരിക്കും: ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് വലിച്ചുകീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഏതെങ്കിലും ഇടതുപക്ഷക്കാരനായിരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ.

ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് അത് ചെയ്യില്ല. പ്രശ്‌നം ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ചെയ്ത ആരെങ്കിലുമായിരിക്കുമെന്നും ചാണ്ടി ഉമ്മന്‍  പറഞ്ഞു. വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ അനുകൂലികള്‍ അത്തരമൊരു പ്രവര്‍ത്തി ചെയ്യില്ല. ഒരു കോണ്‍ഗ്രസുകാരനും ചെയ്യില്ല.

അല്ലെങ്കില്‍ അത് തിരിച്ചറിഞ്ഞുകാണില്ല. ആവേശത്തില്‍ ചെയ്തതാവാം. അറിഞ്ഞുകൊണ്ട് ചെയ്തതായിരിക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top