കൊച്ചി: തനിക്കെതിരായ രാജ്മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് മാത്യു കുഴല്നാടന്. രാജ്മോഹന്‍ ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അല്പ്പന് തന്നെയാണെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രതികരണം.

രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞത് മുഴുവന്‍ കേട്ടു. അദ്ദേഹം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന് മുന്നില്‍ താന്‍ അല്പ്പന് തന്നെയാണെന്നും ഇക്കാരണത്താല്‍ ഇതിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
ലീഗിനെക്കുറിച്ച് പ്രത്യേക സാഹചര്യത്തിലാണ് പരാമര്‍ശം നടത്തിയത്. അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ തെരുവിലേക്ക് വലിച്ചു വയ്ക്കരുത്. നേതാക്കളുടെ ബാനറുകള്‍ വലിച്ച് കീറുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.