Kerala

കോടിയേരി ഉണ്ടായിരുന്നെങ്കിൽ എന്ന ചർച്ച; മറുപടിയുമായി എം എ ബേബി

ഡല്‍ഹി: സഖാക്കള്‍ പാര്‍ട്ടി യോഗങ്ങളില്‍ നിര്‍ഭയമായി അഭിപ്രായം പറയണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി.

സഖാക്കള്‍ക്ക് തുറന്നടിച്ച് അഭിപ്രായം പറയാന്‍ അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചകള്‍ സംബന്ധിച്ച് പരിശോധന നടത്തുമെന്നും പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ ഇതുവരെ തീരുമാനം ആയില്ലെന്നും എം എ ബേബി വ്യക്തമാക്കി.

മറ്റുവര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും നേതൃത്വത്തിന് വീഴ്ച പറ്റിയോ എന്നും പരിശോധിക്കുമെന്നും എം എ ബേബി പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തിലെ സിപിഐ എതിര്‍പ്പില്‍ എം എ ബേബി പ്രതികരിച്ചു.

ഓരോ പാര്‍ട്ടിക്കും അവരുടെ അഭിപ്രായം പറയാമെന്നും യോഗങ്ങളില്‍ പ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങള്‍ മുന്‍വിധി ഇല്ലാതെ കേള്‍ക്കുമെന്നും എം എ ബേബി പറഞ്ഞു. ലോക്‌സഭാ പരാജയത്തിന് ശേഷം നടത്തിയ തിരുത്തല്‍ നടപടികള്‍ ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top