Kerala

ആലപ്പുഴയിലെ ചേർത്തലയിൽ മുൻസിഫ് മജിസ്ട്രേറ്റ് റോബിൻ റോഡ്രിഗസിന് പാമ്പ് കടിയേറ്റു

ആലപ്പുഴ: ആലപ്പുഴയിലെ ചേർത്തലയിൽ മുൻസിഫ് മജിസ്ട്രേറ്റ് റോബിൻ റോഡ്രിഗസിന് പാമ്പ് കടിയേറ്റു. കോടതിക്ക് സമീപമുള്ള ക്വാർട്ടേഴ്സിൽ വച്ച് ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

പ്രാഥമിക ചികിത്സ നൽകിയ ശേഷം അദ്ദേഹത്തെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകട നില തരണം ചെയ്തതായാണ് വിവരം. സംസ്ഥാനത്ത് താപനില ഉയർന്നതോടെ പാമ്പ് ശല്യം രൂക്ഷമായിട്ടുണ്ട്. നിരവധി പേർക്കാണ് ഒരു മാസത്തിനിടെ പാമ്പ് കടിയേറ്റത്. പാമ്പ് കടിയേറ്റ് നിരവധി മരണങ്ങളും സംഭവിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top