കോട്ടയം: പൂഞ്ഞാറിൽ ബി.ജെ.പി സ്ഥാനാർഥി പി.സി ജോർജ് പിന്നിൽ. 8683 വോട്ടിനാണ് പിന്നിൽ പോയത്.

വോട്ടെണ്ണൽ തുടങ്ങി ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ പി.സി ജോർജ്ജും മകനും പിന്നിലാണ്.
പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും എന്നും ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും പി സി ജോർജ് പറഞ്ഞിരുന്നു. ഇപ്പോൾ കാര്യങ്ങൾ കൈവിട്ട് പോയ സ്ഥിതിയാണ്.