Kerala

മന്ത്രിമാര്‍ക്ക് കൂട്ടത്തോടെ കാലിടറുന്നു; ഒന്‍പതു പേര്‍ പിന്നില്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിരവധി മന്ത്രിമാരാണ് പിന്നില്‍പ്പോയത്.

മന്ത്രിമാരായ വി എന്‍ വാസവന്‍, വീണ ജോര്‍ജ്, എംബി രാജേഷ്, കെ ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചിഞ്ചു റാണി, റോഷി അഗസ്റ്റിന്‍, ആര്‍ ബിന്ദു, വി ശിവന്‍കുട്ടി തുടങ്ങിയവരെല്ലാം പിന്നിലാണ്.

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, ഒല്ലൂരില്‍ മന്ത്രി കെ രാജന്‍, ചേര്‍ത്തലയില്‍ മന്ത്രി പി പ്രസാദ്, ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ മുന്നിലാണ്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം ആദ്യ ഒരുമണിക്കൂര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മുന്നിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top