തിരുവനന്തപുരം: ഇടതുപക്ഷം മൂന്നാം തവണയും ഭരണത്തില്‍ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.

ഒരു ടെന്‍ഷനും ഇല്ലെന്നും ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ടേമിലേക്കുള്ള അധികാര പ്രവേശനത്തിന്റെ പ്രഖ്യാപനമാണ് നാളെ നടക്കുകയെന്നും എം വി ഗോവിന്ദന് പറഞ്ഞു
‘കോണ്‍ഗ്രസില്‍ ഒരു കോടി തര്‍ക്കങ്ങള്‍ ഉണ്ട്. സാമ്പത്തിക ശേഷിയുള്ളവര്‍ക്കാണ് മടുക്കുക. കേരളത്തിലെ ജനങ്ങള്‍ അത്താണിയായി കാണുന്നത് ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെയാണ്. എല്‍ഡിഎഫ് മാറിയാല്‍ പെന്ഷന് അടക്കമുള്ള കാര്യങ്ങളില്‍ എന്താകുമെന്ന ടെന്‍ഷനുണ്ട്. അവര്‍ക്ക് ലഭിച്ച താങ്ങും തണലും മറക്കില്ല. രാഷ്ട്രീയ ലക്ഷ്യം വച്ച് നടക്കുന്നവരാണ് സര്‍ക്കാര്‍ മാറണം എന്ന് ആഗ്രഹിക്കുന്നത്’, എം വി ഗോവിന്ദന് പറഞ്ഞു.