India

ഇന്ധന പ്രതിസന്ധി; സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിയും വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും മൂലം സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ. ജൂണ്‍, ജൂലൈ മാസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കും. ടിക്കറ്റ് നിരക്ക് വര്‍ധന കൊണ്ട് മാത്രം പ്രശ്‌നപരിഹാരമാകില്ലെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്.

വെല്ലുവിളികള്‍ക്കിടയില്‍, ജൂണ്‍, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകള്‍ കുറയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് എയര്‍ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.

മെയ് മാസത്തില്‍ ഇതിനോടകം തന്നെ ചില സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top