കോഴിക്കോട്: കോഴിക്കോട് റിട്ട. പ്രധാനാധ്യാപിക വീട്ടിനുള്ളിൽ മരിച്ച നിലയില്‍. വടകരക്കടുത്ത് കുനിങ്ങാട് ആണ് സംഭവം.

കുറുങ്ങോട്ട് ഇല്ലത്തെ 73 കാരിയായ പുഷ്പവല്ലിയെയാണ് രാത്രി ഏഴ് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു.
സമീപത്ത് താമസിക്കുകയായിരുന്ന സഹോദരന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.