Kerala

കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ട്; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരൻ

ആലപ്പുഴ: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ മുന്നറിയിപ്പുമായി മുൻ സിപിഐഎം നേതാവും അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്ത ജി സുധാകരൻ.

കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ടെന്നും ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നുമാണ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്‍ പറഞ്ഞത്.

ഇ വി ശ്രീധരന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ജി സുധാകരൻ ഇക്കാര്യം പറഞ്ഞത്. നിരവധി ചെറുപ്പക്കാര്‍ കോണ്‍ഗ്രസിലുണ്ടെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top