Kerala

സർക്കാർ വിരുദ്ധ വികാരമില്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തെ സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

ഈ സര്‍വ്വേ രണ്ട് കാര്യം വ്യക്തതയോടെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ലെന്നും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ പിണറായി വിജയന്‍ തന്നെയെന്നും എക്‌സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

’60 മുതല്‍ 69 വരെ സീറ്റുകളാണ് കാണിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്താണ് ഇത്. ഇടതുമുന്നണിക്ക് നല്ല സാധ്യതയുള്ള സര്‍വേയാണ് ഇത്. ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരും എന്നതാണ് എക്‌സിറ്റ് പോളിന്റെ ഉള്ളില്‍ കാണിക്കുന്നത്. അസംഭവ്യമായ ചില കാര്യങ്ങള്‍ സര്‍വേയില്‍ ഉണ്ട്. 16 സീറ്റ് വരെ ബിജെപി പിടിക്കും എന്ന് പറയുന്നു. നേമം അടക്കം ചേര്‍ത്താണ് പറയുന്നത്. ഒരു സീറ്റുപോലും ബിജെപിക്ക് ലഭിക്കാന്‍ പോകുന്നില്ല’, എം വി ഗോവിന്ദന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top