Kerala

സ്വർണ മോതിരത്തിൽ കുടുങ്ങി ചേര; കണ്ടെത്തിയത് മേശവലിപ്പില്‍

കാസര്‍കോട്: അഡൂരില്‍ വീട്ടില്‍ മേശയ്ക്കുള്ളില്‍ ശരീരത്തില്‍ സ്വര്‍ണമോതിരം കുടുങ്ങിയ നിലയില്‍ ചേരയെ കണ്ടെത്തി. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്. മേശവലിപ്പ് തുറന്ന കുട്ടികളാണ് ചേരയെ കണ്ടത്. വനംവകുപ്പിന്റെ സ്‌നേക്ക് റെസ്‌ക്യൂവര്‍മാര്‍ എത്തി ചേരയെ മേശവലിപ്പില്‍ നിന്ന് പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റി.

അതേസമയം പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും.

പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്‌സ്‌പോട്ട് മാപ്പിംഗ് നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top