എറണാകുളം: മൂവാറ്റുപുഴയിൽ മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച് വി. ഡി. സതീശന്റെ ഫ്ലക്സ് ബോർഡ്.

ആരാണ് ബോർഡ് കൊണ്ടുവച്ചതെന്ന് അറിയില്ല. ഇന്ന് പുലർച്ചെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് ഫ്ലെക്സ് ഇരുന്നിരുന്നത്. “നിയുക്‌ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നാണ് ഫ്ലെക്സിൽ എഴുതിയിക്കുന്നത്.