Kerala

നിയമപരമായും, കായികപരമായും ഞാൻ ഉണ്ടാകും; പ്രവർത്തകരോട് കെ സുധാകരൻ

KSU, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണയുമായി കെ സുധാകരൻ. നിയമപരമായും, കായികപരമായും ഞാൻ ഉണ്ടാകും എന്ന് സുധാകരന്റെ ഉറപ്പ്. GO AHEAD ഒപ്പം ഉണ്ടാകും എന്നാണ് സുധാകരന്റെ ഉറപ്പ്. നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കോൺഗ്രസ് പ്രവർത്തകരെ മർദിച്ചിരുന്നു.

ഇതിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ KSU, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിൽ ഭീഷണി പോസ്റ്റുകൾ ഇട്ടിരുന്നു.

സന്ദീപിന്റെ പരാതിയിൽ അരുൺ രാജേന്ദ്രൻ, സോണി, ടോം കുര്യയാക്കോസ് ഉൾപ്പടെ ഉള്ളവർക്കെതിരെ സൈബർ പൊലീസ് കേസ് എടുത്തിരുന്നു. ഇതിലുള്ള സോണിയെ ആണ് സുധാകരൻ വീഡിയോ കാൾ വഴി പിന്തുണ അറിയിച്ചത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top