തിരുവനന്തപുരം: കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് വെളളാപ്പളളി നടേശൻ. യുഡിഎഫും എൽഡിഎഫും പരസ്പരം അവർ ജയിക്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ വരും എന്നതിനാണ് മാധ്യമങ്ങള്‍ പ്രചാരണം കൊടുക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു.

പക്ഷെ അവസാനം കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. പിണറായി വിജയന്‍ മണ്ടനല്ലെന്നും ഇടതുപക്ഷം ബഹളം വയ്ക്കുന്നില്ല, ബഹളം വയ്ക്കുന്നത് ഇപ്പുറത്തുളളവരാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. യുഡിഎഫ് ക്യാമ്പില്‍ ഇമേജ് ബില്‍ഡ് ചെയ്യാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
12 മന്ത്രിമാര്‍ പരാജയപ്പെടും എന്നുള്ളത് വി ഡി സതീശന്റെ ആഗ്രഹമാണെന്നും ചെറിയ ഭൂരിപക്ഷത്തിലായിരിക്കും എല്‍ഡിഎഫ് അധികാരത്തില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.