Kottayam

നാദാപുരം തൂണേരിയിൽ രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ആർഎംപി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളിയതായി പരാതി

കോഴിക്കോട്: നാദാപുരം തൂണേരിയിൽ രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ആർഎംപി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളിയതായി പരാതി. തൂണേരി ചെക്കായിപ്പിടികയ്ക്ക് സമീപം തുമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് സാമൂഹിക വിരുദ്ധർ മലം കലർത്തിയത്.

മനോജനും സഹോദരനും സംയുക്തമായി ഉപയോഗിക്കുന്ന കിണറാണിത്. ഞായറാഴ്ച രാവിലെ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് വെള്ളത്തിൽ മലം കലർന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കിണറ്റിൽ വ്യാപകമായി മലം തള്ളിയതായി കണ്ടെത്തുകയായിരുന്നു.

ആർഎംപി രൂപീകരണ കാലം മുതൽ സംഘടനയുടെ സജീവ പ്രവർത്തകനാണ് മനോജൻ. നിയമസഭാ തിരഞ്ഞെടുപ്പിലും മറ്റും യുഡിഎഫിന് വേണ്ടി സജീവമായി രംഗത്തിറങ്ങിയതിന്റെ പ്രതികാരമാണ് ഈ പ്രവൃത്തിയെന്ന് യുഡിഎഫ് പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top