പാമ്പ് റോഡിന് കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരുക്കേറ്റു പാലാ . റോഡിന് കുറുകെ പാമ്പ് വട്ടം ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പുലിയന്നൂർ സ്വദേശി ദിപിൻ കുമാറിനെ (45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ അർധരാത്രി നെല്ലിയാനി ഭാഗത്തു വച്ചായിരുന്നു അപകടം .നാടാകെ പാമ്പ് മൂലമുള്ള അപകടങ്ങൾ പെരുകുമ്പോൾ ഇന്നലെ കടനാട് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പിയെ പാമ്പ് കടിച്ചു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു .അവർ അപകട നില തരണം ചെയ്തിട്ടുണ്ട് .