Crime

പിറവം എക്സൈസ് റേഞ്ച് പാർട്ടി ചെട്ടിക്കണ്ടം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ 9.11 ഗ്രാം MDMA യുമായി യുവതിയെ അറസ്റ്റ് ചെയ്തു

പിറവം എക്സൈസ് റേഞ്ച് പാർട്ടി ചെട്ടിക്കണ്ടം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ 9.11 ഗ്രാം MDMA യുമായി യുവതിയെ അറസ്റ്റ് ചെയ്തു.ജാർഖണ്ഡ് ബാനോ താലൂക്കിൽ മഹ്തോ മുണ്ട ദശ്മി നാഗിനെയാണ് (23/26) പിറവം റേഞ്ച് ഇൻസ്‌പെക്ടർ വിജയരശ്മി വി യുടെ നേതൃത്വത്തിൽ പിടികൂടിയത്.വെള്ളിയാഴ്ച രാത്രി പട്രോളിംഗിനിടെ പാമ്പാക്കുട ചെണ്ടിക്കണ്ടം മാർഗ്രിഗോറിയോസ് ചാപ്പലിന് സമീപം ബസ്റ്റോപ്പിൽ സംശയാസ്പ‌തമായി കണ്ട യുവതിയെ ചോദ്യം ചെയ്ത‌്‌ ബാഗ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.കോളേജ് വിദ്യാർത്ഥി കൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചു വരുന്നതിനാൽ കോളേജ് പരിസരങ്ങളിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു.

യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.9.11 ഗ്രാം MDMA,5 ഗ്രാം കഞ്ചാവ്, മയക്കു മരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എക്സൈസ് ഇൻസ്‌പെക്ടറോ ടൊപ്പം പ്രിവന്റ്റീവ് ഓഫിസർ അരുൺ കെ കെ, റോബി കെ എം, പ്രിവന്റ്റീവ് ഓഫിസർ ഗ്രേഡ് മാരായ ജയദേവൻ എ കെ, അനിൽ കുമാർ എം എൻ, സിവിൽ എക്സൈസ് ഓഫിസർ നന്ദു എം എം, വനിതാ സിവിൽ എക്സൈസ് ഓഫിസർ ടിനു ജോർജ്, സൗമ്യ ടി കെ,സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ അനീഷ് കുമാർ വി സി എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top