തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോര് പൊട്ടിത്തെറിയിലേക്ക്. മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിച്ചുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തുവന്നതോടെ ഡിജിറ്റല്‍ മീഡിയ സെല്‍ പ്രതിക്കൂട്ടിലായി.

ഡിജിറ്റല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററായ വിമല ബിനു അഡ്മിന് ആയ ഗ്രൂപ്പിലാണ് മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന ചാറ്റ് നടന്നത്. ഇതോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയൊഴിയാന്‍ ഹൈബി ഈഡന് എംപി സന്നദ്ധത അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ സ്ഥാനമൊഴിയുന്നുവെന്നാണ് കെപിസിസി പ്രസിഡന്റിന് നല്കിയ കത്തില്‍ ഹൈബി ഈഡന് പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചര്‍ച്ചയില്‍ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ഭാഗമായുള്ളവര്‍ ചേരിപ്പോരിലാണ്.