Kerala

ശബരിമല സ്വര്‍ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). 2025ലെ സ്വര്‍ണംപൂശലിലാണ് നടപടി. ബോര്‍ഡ് അംഗം അജികുമാറിനെയും ചോദ്യം ചെയ്തു.

മൂന്നാം തവണയാണ് ഇരുവരെയും ചോദ്യം ചെയ്തത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയാണ് എസ്‌ഐടിയുടെ നീക്കം. എന്നാല്‍ ചോദ്യം ചെയ്ത വിവരം പി എസ് പ്രശാന്ത് നിഷേധിച്ചു.

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നാണ് പി എസ് പ്രശാന്തിന്റെ പ്രതികരണം. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് വീണ്ടും ചോദ്യം ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top