തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് തീയിട്ടു. പാമ്പിനെ തുരത്താനാണ് തീയീട്ടത്.

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൃതദേഹം ഇന്നലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ വീണ്ടും പാമ്പിനെ കണ്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് പരിസരത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തീയിട്ടത്. ഇനിയും പാമ്പിന് കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.
വനത്തോടു ചേര്‍ന്ന ഒറ്റനില വീട്ടില്‍വെച്ചാണ് കുട്ടിയ്ക്ക് പാമ്പു കടിയേറ്റത്.