Kerala

മുത്തോലി പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം; അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരമെന്ന് ബി.ജെ.പി

​മുത്തോലി: ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഭരണസമിതി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി. പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ അധികാരികൾ അടിയന്തരമായി തയ്യാറാകണം. ജനങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോഴും പഞ്ചായത്ത് ഭരണസമിതി തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്.

​പഞ്ചായത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കി എല്ലാ ജനങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികൾ ഭരണസമിതി എത്രയും വേഗം സ്വീകരിക്കണം.

ഈ വിഷയത്തിൽ അധികാരികൾ ഇനിയും മൗനം തുടരുകയാണെങ്കിൽ ബി.ജെ.പി മുത്തോലി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനങ്ങളെ അണിനിരത്തിക്കൊണ്ട് അതിശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന് ബി.ജെ.പി മുത്തോലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ. കണ്ണൻ ജി. നാഥ് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top