തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കെ സി വേണുഗോപാല്‍ എംപി. ആ ചര്‍ച്ചയ്ക്ക് തനിക്ക് താല്‍പര്യമില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അങ്ങനെയൊരു ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല.

തമിഴ്‌നാട് തെരഞ്ഞെടുപ്പാണ് മുന്നിലുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ ഡിഎംകെ-കോണ്‍ഗ്രസ് മുന്നണി സഖ്യം വിജയിക്കും. അനുകൂലമായ തരംഗം സഖ്യത്തിനുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കെ സി വേണുഗോപാല്‍ മിടുക്കനാണെന്നുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിലും അദ്ദേഹം പ്രതികരിച്ചു.

അത്തരം ചര്‍ച്ചകളില്‍ ഒന്നും പങ്കെടുക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മറുപടി വെള്ളാപ്പള്ളിയോട് തന്നെ ചോദിക്കണമെന്നുമായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്. മാധ്യമങ്ങളോടായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം.