India

വീ​ട്ട​മ്മ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു

ഗൂ​ഡ​ല്ലൂ​രി​ന​ടു​ത്ത് വ​ന​ത്തി​ല്‍ സ്ത്രീ​യെ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പൈ​ക്കാ​ര അ​നു​പു​റം സ്വ​ദേ​ശി പാ​ര്‍​വതി (58)യാ​ണ് മ​രി​ച്ച​ത്. വീ​ടി​ന​ടു​ത്തു​നിന്നു ര​ണ്ടു​ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഉ​ള്‍​വ​ന​ത്തി​ലാ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ പ​തി​നൊ​ന്നാം തീയതി പ​ക​ല്‍ പ​ക​ല്‍ കു​ടു​ബ​ക​ല​ഹ​ത്തെ​ത്തു​ട​ര്‍​ന്ന് വീ​ടു​വി​ട്ടി​റ​ങ്ങി​യ​താ​യി​രു​ന്നു പാ​ര്‍​വതി. ബ​ന്ധു​വീ​ട്ടി​ലേ​ക്കാ​യി​രി​ക്കും പോ​യി​രി​ക്കു​ക​യെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ വീ​ട്ടു​കാ​ര്‍ മ​തി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് ബ​ന്ധു​വീ​ട്ടി​ല്‍ എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​റി​ഞ്ഞ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top