ആലപ്പുഴ: മകളുടെ വിവാഹം ക്ഷണിക്കാൻ പോകവേ മാങ്കാംകുഴിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരണത്തിന് കീഴടങ്ങി.

വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്. നായർ (55) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 27-ന് നടന്ന അപകടത്തിൽ ഭർത്താവ് ശശി കെ. നായർ (64) സംഭവദിവസം തന്നെ മരിച്ചിരുന്നു.

എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭർത്താവ് ശശി കെ. നായർ (64) അപകട ദിവസം തന്നെ മരിച്ചിരുന്നു.
മാങ്കാംകുഴി പാറക്കുളങ്ങരയിൽ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.