Kerala

ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ഈസ്റ്റർ വിഷു ആഘോഷവും നടന്നു

പാലാ :ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ഈസ്റ്റർ വിഷു ആഘോഷവും 2026 ഏപ്രിൽ 13 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ദയ ചെയർമാൻ  പി.എം. ജയകൃഷ്ണന്റെ അദ്ധ്യക്ഷഥയിൽ നടത്തപ്പെട്ടു. പ്രസ്തുത യോഗം ബഹുമാനപ്പെട്ട സംസ്ഥാന ഭിന്നശേഷി കമ്മീഷണർ Dr.PT ബാബുരാജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

മാനേജർ , ഫ്രീ വീൽചെയർ പ്രൊജക്റ്റ്‌ ,പീപ്പിൾസ് വെൽഫയർ അസോസിയേഷൻ /സാറാഹ് കവനന്റ് ഹോംസ്, സൗത്ത് ഇന്ത്യ . ദിവ്യ കുമാർ മുഖ്യ അതിഥിയായിരുന്നു. ദയ രക്ഷധികാരിയും കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച്, വികാരിയുമായറവ. ഫാ തോമസ് മണിയൻചിറ അനുഗ്രഹ പ്രഭാഷണം നടത്തി. വാഴൂർ ശ്രീ തീർത്ഥ പാദാശ്രമം സെക്രട്ടറിശ്രീമദ്. ഗരുഡധ്വജാനന്ദ തീർത്ഥപാദ സ്വാമി സന്ദേശം നൽകി. സക്ഷമ, സ്റ്റേറ്റ് സെക്രട്ടറി ഒ ആർ ഹരിദാസ്,

സക്ഷമ ജില്ലാ പ്രസിഡന്റ്‌ ശ്രീ. ജയപ്രകാശ്, ദയ വൈസ് ചെയർമാനും പാരാ ലീഗൽ വോളന്റിയറുമായ ശ്രീമതി. സോജ ബേബി, Retired RTO യും ദയ ജോയിന്റ് സെക്രട്ടറിയുമായ ശ്രീ. പി.ടി. സുനിൽ ബാബു, സെക്രട്ടറി ശ്രീ. തോമസ് ടി എഫ്രേം, ട്രഷറർ ശ്രീ. ലിൻസ് ജോസഫ്, എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി. സിന്ദു പി. നാരായണൻ, കുറുമണ്ണ് സെന്റ് ജോൺസ് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജോയ് ജോസഫ്, ശ്രീ. ബിജു കൊല്ലപ്പള്ളി, Dr. മേരി എന്നിവർ പ്രസംഗിച്ചു.

മീറ്റിംഗിൽ 225 ഭിന്നശേഷി ക്കാർ പങ്കെടുത്തു. ഭക്ഷണക്കിറ്റ്, ഡയാലൈസർ, ഡയപ്പർ, അണ്ടർ പാഡ്, കോട്ടൺ തുടങ്ങിയ മെഡിക്കൽ കിറ്റുകളും വീൽ ചെയർ, വാക്കർ, നെബുലൈസർ,ക്രച്ചസ്, തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top