Kerala

ഭൂട്ടാൻ വാഹനക്കടത്ത്; അസമിലെ ട്രാൻസ്പോർട്ട് ഓഫീസർക്ക് ജാമ്യമില്ല

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ അസമിലെ ബോങ്യാഹോവോണിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പഠോവരിക്ക് ജാമ്യമില്ല.

എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മാർച്ച് 13ന് മുമ്പ് കോടതിയിൽ കീഴടങ്ങാൻ ഇയാൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇയാൾ കീഴടങ്ങാതെ ജാമ്യാപേക്ഷ നൽകാാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

അസമിൽ നിന്നും അറസ്റ്റിലായതിന് പിന്നാലെ ഇയാൾക്ക് മുമ്പ് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. വ്യാജ രേഖകൾ ഉണ്ടാക്കി 36 വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ഇയാൾക്ക് എതിരെയുള്ള കണ്ടെത്തൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top