Kerala

ഇലക്ഷൻ പെരുമാറ്റച്ചട്ടം തീരുന്ന മുറക്ക് ചട്ടപ്രകാരമുള്ള നിയമനം നടത്താം എന്ന് പറഞ്ഞത് എങ്ങനെ ക്രമക്കേട് ആവും :മീനച്ചിൽ പഞ്ചായത്ത്

പാലാ :മീനച്ചിൽ :പാലിയേറ്റീവ് പ്രൈമറി നേഴ്സ് അടിയന്തിരമായി സർജറിക്ക് വിധേയമായ സാഹചര്യത്തിൽ പാലിയേറ്റീവ് പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിനായി ഒരു പാലിയേറ്റീവ് നഴ്സിനെ ലഭ്യമാക്കി തരണം എന്ന് കാണിച്ചു മീനച്ചിൽ കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ, 17/03/2026- നു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, 19/03/2026 നു പഞ്ചായത്തു കമ്മിറ്റി അടിയന്തര യോഗം കൂടുകയും, നിലവിൽ ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, പാലിയേറ്റീവ് പ്രവർത്തനങ്ങളെ, ഉള്ളനാട് CHC യുമായി സഹകരിച്ച് ഏകോപിപ്പിച്ചുകൊണ്ട് പോകുന്നതിനുള്ള ഉത്തരവാദിത്തം മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.

പാലിയേറ്റീവ് നേഴ്സ് ആയി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നയാൾ കരാർ പുതുക്കിയിട്ടില്ലായിരുന്നതിനാൽ, 15 ദിവസത്തെ ലീവിന് ശേഷം ജോലിയിൽ പ്രവേശിച്ചാൽ പുതിയ നിയമനം എന്ന നിലയിൽ പരിഗണിക്കപ്പെടും എന്നതിനാൽ, ഇലക്ഷൻ പെരുമാറ്റച്ചട്ടം തീരുന്ന മുറക്ക് ചട്ടപ്രകാരമുള്ള നിയമനം നടത്താം എന്നാണ് പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനിച്ചു പിരിഞ്ഞത്.

എന്നാൽ വാസ്തവ വിരുദ്ധമായ വ്യാജ പ്രചാരണങ്ങൾ പ്രാദേശിക വാർത്താമാധ്യമങ്ങളിൽ വരുന്നതിൽ ഞങ്ങൾ ഖേദം രേഖപ്പെടുത്തുന്നു. കാരണം, നാളിതുവരെ ഇതുമായി ബന്ധപ്പെട്ട് രോഗികളുടെ ഭാഗത്തുനിന്നും യാതൊരു പരാതിയും പഞ്ചായത്തിലോ, മെഡിക്കൽ ഓഫീസർക്കോ, വാർഡ് മെമ്പർമാർക്കോ ലഭിച്ചിട്ടില്ല. നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന പാലിയേറ്റീവ് സംവിധാനത്തെ മോശമാക്കി ചിത്രീകരിച്ചുകൊണ്ട്,വ്യക്തി താല്പര്യങ്ങൾക്കും രാഷ്ട്രീയ മുതലെടുപ്പിനുമായി വിനിയോഗിക്കാൻ മനഃപൂർവമുള്ള ശ്രമം നടക്കുകയാണ്.

സാധാരണ ജനങ്ങളെ ബാധിക്കുന്ന കാര്യമായതിനാൽ ഈ കാര്യത്തെ ഭരണസമിതി അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ പാലിയേറ്റീവ് സേവനങ്ങളെക്കുറിച്ച് എന്തെങ്കിലും അറിയുവാനോ ആവശ്യങ്ങൾ ബോധിപ്പിക്കുവാനോ ഉണ്ടെങ്കിൽ മെഡിക്കൽ ഓഫീസറെ നേരിട്ട് വിളിച്ചു അറിയിക്കാവുന്നതാണ്. വിളിക്കേണ്ട നമ്പർ :9447808442.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top