പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ലിപ്പ് വിതരണത്തിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്.

അയല്‍വാസിയായ അലക്‌സാണ് ആക്രമിച്ചത്. രാധാകൃഷ്ണന് തലക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അലക്‌സ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സിപിഐഎം നേതാക്കള്‍ ആരോപിച്ചു. രാഷ്ട്രീയ വിദ്വേഷം മൂലമുള്ള ആക്രമണമെന്നും അവര്‍ ആരോപിച്ചു.