നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക് കടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഭീമമായ സംഖ്യ ചിലവഴിച്ചു കാത് അടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളും, ഗതാഗതതടസ്സങ്ങളും, പരിസരമലിനികരണവും ഉണ്ടാക്കി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കലാശകൊട്ട് ഒഴിവാക്കുവാൻ ആം അദ്മി പാർട്ടി തീരുമാനിച്ചു.

അതിനായി വകയിരുത്തിയ തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുവാൻ ഇന്ന് ചേർന്ന തെരെഞ്ഞെടുപ്പ് കമ്മിറ്റി യോഗം തീരുമാനം എടുത്തു.അഡ്വ റോണി നെടുമ്പള്ളിൽ വലിയ ഭൂരിപക്ഷത്തിൽ ജയിക്കാനുള്ള സാധ്യത കമ്മിറ്റി വില ഇരുത്തി.എല്ലാ വോട്ടർമാർക്കും അഡ്വ റോണി നെടുമ്പള്ളിൽ ഈസ്റ്റർ, വിഷു ആശംസകൾ നേർന്നു.

തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സിബി വരിക്കാനി, നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് തോപ്പിൽ, സെക്രട്ടറി ബിനു മാത്യൂസ്, ട്രെഷറർ രാജു താന്നിക്കൽ, വൈസ് പ്രസിഡന്റ് ജൂലിസ്സ്, തോമസ് മാധവത്തു, ഫ്രാൻസിസ് പുത്തൻപുര, adv. ജോസ് ചന്ദ്രത്തിൽ, ജയേഷ് പാലാ എന്നിവർ ചർച്ചകളിൽ പങ്കുചേർന്നു.