കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ അഴീക്കോട് മണ്ഡലത്തിൽ ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സുമേഷിനായി വോട്ട് അഭ്യർത്ഥിച്ച് നടി നിഖിലാ വിമൽ. തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്യാമളയ്‌ക്ക് വേണ്ടിയും കഴിഞ്ഞ ദിവസം നിഖില വോട്ട് അഭ്യർത്ഥിച്ചിരുന്നു.

പിന്നാലെയാണ് ഇപ്പോൾ സുമേഷിനായും വോട്ട് അഭ്യർത്ഥിച്ച് എത്തിയത്. കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും വിജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില വിമൽ പറഞ്ഞു. കെ വി സുമേഷ് നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ച നിഖില ഇത്തവണയും അദ്ദേഹത്തെ വീണ്ടും വിജയിപ്പിക്കണമെന്ന് വോട്ടർമാരോട് അഭ്യർത്ഥിച്ചു.

അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് കെ വി സുമേഷ്. യുഡിഎഫിന്റെ കരീം ചേലേരിയാണ് മണ്ഡലത്തിലെ സുമേഷിൻറെ പ്രധാന എതിരാളി. എൻഡിഎയ്ക്കായി കെകെ വിനോദ് കുമാറും കളത്തിലുണ്ട്.