India

യൂറോപ്പിൽ വൻ ചോക്ലേറ്റ് മോഷണം; കാണാതായത് 12 ടൺ കിറ്റ്കാറ്റ് ബാറുകൾ

എന്തൊക്കെ സാധനങ്ങൾ മോഷണം പോയതായി നിങ്ങൾ കേട്ടിട്ടുണ്ട്. ചോക്ലേറ്റ് മോഷ്ടിച്ചുവെന്ന് കേട്ടിട്ടുണ്ടോ. സ്കൂളിൽ ഒന്നും അല്ലകേട്ടോ. ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് അയച്ച നാല് ലക്ഷത്തിലധികം കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകളാണ് മോഷ്ടിക്കപ്പെട്ടത്. നെസ് ല കമ്പനിയുടെ 12 ടണ്ണോളം വരുന്ന ഉൽപ്പന്നങ്ങൾ കയറ്റിയ ട്രക്ക് സഹിതമാണ് കാണാതായിരിക്കുന്നത്. ഈസ്റ്ററൊക്കെ അല്ലേ…,അതിനുവേണ്ടി അയച്ച 4,13,793 ചോക്ലേറ്റ് ബാറുകളാണ് നഷ്ടപ്പെട്ടത്.

ഉത്പാദന കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട വാഹനവും ഉത്പ്പന്നങ്ങളും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.”കിറ്റ്കാറ്റ് ഉപയോഗിച്ച് ഒരു ഇടവേള എടുക്കാൻ ഞങ്ങൾ എപ്പോഴും പറയാറുണ്ട്, എന്നാൽ കള്ളന്മാർ ആ സന്ദേശം അക്ഷരാർഥത്തിൽ എടുത്ത് നടപ്പിലാക്കി” എന്നാണ് നെസ് ല പ്രതിനിധി സംഭവത്തിൽ പ്രതികരിച്ചത്.

ഇത്രത്തോളം കിറ്റ്കാറ്റുകൾ ഉള്ളതിനാൽ അനൗദ്യോഗിക വിപണിയിലൂടെ ഇവ വിൽക്കാൻ സാധ്യതയുണ്ട്. അതുകൊമ്ടുതന്നെ, റീട്ടെയിലർമാർ ബാച്ച് കോഡുകൾ സ്കാൻ ചെയ്ത് പരിശോധിക്കണമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മോഷണം പോയ ബാച്ചിൽപ്പെട്ടതാണ് കിറ്റ്കാറ്റുകൾ എന്ന് കണ്ടെത്തിയാൽ വിവരം കമ്പനിയെ അറിയിക്കണമെന്നും അറിയിപ്പുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top