കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. എസ്ഡിപിഐ-സിപിഎം ഡീൽ ആരോപണവുമായി ബന്ധപ്പെട്ടാണ് മുല്ലപ്പള്ളിയുടെ വിമർശനം.

പിണറായി വിജയൻ വാക്കിന് വിലയില്ലാത്ത ആളാണെന്നും, അദ്ദേഹം എല്ലാകാലത്തും ഭൂരിപക്ഷ -ന്യൂനപക്ഷ വർഗീയതയെ പുണരുകയാണെന്നും മുല്ലപ്പള്ളി വിമർശിച്ചു. പിണറായി വിജയൻ നരേന്ദ്ര മോദിക്കെതിരെ ഒരു വാക്ക് പോലും ഉരിയാടില്ല എന്നും അദ്ദേഹം പ്രതികരിച്ചു. വിവിധ വിഷയത്തിൽ മുല്ലപ്പള്ളി പ്രതികരിച്ചു.

ദുരന്തബാധിതർക്കായി കോൺഗ്രസ് ഫണ്ട് പിരിച്ചതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പിരിച്ച ഫണ്ട് ആരും ദുരുപയോഗം ചെയ്യില്ല. അക്കൗണ്ടബിലിറ്റിയുള്ള പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷി കുടുംബത്തോട് പോലും നീതി പുലർത്താത്തവരാണ് സിപിഎമ്മുകാര്‍. കള്ള് ഷാപ്പിൽ കത്തി കുത്തേറ്റ് മരിച്ചവരും സിപിഎമ്മിന് രക്തസാക്ഷികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.