Crime

സഹോദരിയുമായി വിവാഹേതര ബന്ധമെന്ന് ആരോപിച്ച് ഭാര്യാ സഹോദരനെ കൊന്ന് യുവാവ്; മൃതദേഹവുമായി പൊലീസ് സ്റ്റേഷനില്‍

സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യാ സഹോദരനെ കൊലപ്പെടുത്തി യുവാവ്. ബെംഗളൂവിലാണ് സംഭവം.

മുപ്പതുകാരനായ ശ്രീനിവാസാണ് ഭാര്യാ സഹോദരന്‍ രഞ്ജിത്തിനെ (24) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു.

ബൈറപ്പനാഹള്ളി സ്വദേശിയാണ് ശ്രീനിവാസ്. ഇയാളുടെ ഭാര്യയുടെ ഇളയ സഹോദരനാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. വിവാഹിതയായ തന്റെ ഇളയ സഹോദരിയുമായി രഞ്ജിത്തിന് വിവാഹേതര ബന്ധമുണ്ടെന്നാണ് ശ്രീനിവാസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പലഘട്ടത്തില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top