India

കടയിൽ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്ന് ആരോപണം; 12 വയസ്സുള്ള മകളെ വടികൊണ്ട് അടിച്ചുകൊന്ന് പിതാവ്

ബുലന്ദ്ഷഹര്‍: പലചരക്ക് കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചതിന് 12 വയസ്സുള്ള മകളെ പിതാവ് വടികൊണ്ട് അടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ രത്തന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. പിതാവ് പുഷ്‌പേന്ദ്ര എന്ന പപ്പുശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തതു.

മാര്‍ച്ച് 27 നാണ് പെണ്‍കുട്ടിയുടെ അമ്മ ആരതി പൊലീസിൽ പരാതി നല്‍കിയത്. ഭര്‍ത്താവ് പുഷ്‌പേന്ദ്ര മകളെ വടികൊണ്ട് അടിച്ചെന്നും കുട്ടി മരിച്ചെന്നും അവര്‍ ആരോപിച്ചു.

തന്റെ മകള്‍ കടയില്‍ നിന്ന് ഒരു പാക്കറ്റ് മിഠായി മോഷ്ടിച്ചുവെന്ന് കടയുടമ പുഷ്‌പേന്ദ്രയോട് പരാതിപ്പെട്ടു. തുടര്‍ന്നാണ് പ്രകോപിതനായി ഇയാൾ മകളെ കൊലപ്പെടുത്തിയതെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top