India

ആള്‍ദൈവുമായി ബന്ധം; രുപാലി എന്‍സിപി വനിത അധ്യക്ഷ സ്ഥാനം രാജിവെച്ചു

മുംബൈ: പീഡനക്കേസില്‍ അറസ്റ്റിലായ നാസിക്കിലെ ‘ആള്‍ദൈവം’ അശോക് കുമാര്‍ ഖരാട്ടുമായുള്ള ബന്ധത്തിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്ന എന്‍സിപി നേതാവ് രൂപാലി ചകങ്കര്‍ മഹാരാഷ്ട്ര വനിതാ വിഭാഗം അധ്യക്ഷസ്ഥാനം രാജിവച്ചു.

എന്‍സിപി അജിത് പവാര്‍ വിഭാഗം അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറുമായി രാവിലെ ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് രാജി.

രാജിക്കത്ത് രൂപാലി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്്ക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top