തലശ്ശേരി: കതിരൂരില്‍ പത്ത് വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളില്‍ 36 വര്‍ഷം തടവും, 2,05,000 രൂപ പിഴയും.

കോട്ടയം മൗവ്വേരി ദാറുല്‍ ഹുദാ ഹൗസില്‍ സി. മുനീറിനെ (46) ആണ് തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എം ടി ജലജാറാണി ശിക്ഷിച്ചത്.

പ്രതി പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസം അധികതടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക ഇരയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.