Kerala

വലിയ നോമ്പിന്റെ പുണ്യമായ നാൽപതാം വെള്ളിയാഴ്ചയായ ഇന്ന് കുറവിലങ്ങാട്  മുത്തിയമ്മ മലയിൽ ആഘോഷമായ കുരിശിന്റെ വഴി നടന്നു

കുറവിലങ്ങാട് :വലിയ നോമ്പിന്റെ പുണ്യമായ നാൽപതാം വെള്ളിയാഴ്ചയായ ഇന്ന് കുറവിലങ്ങാട്  മുത്തിയമ്മ മലയിൽ ആഘോഷമായ കുരിശിന്റെ വഴി നടന്നു. വൈകുന്നേരം ജൂബിലി കപ്പേളയിൽ നിന്നും ആരംഭിച്ച പ്രാർത്ഥനാ യാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കുചേർന്നു.

ജൂബിലി കപ്പേളയിൽ നടന്ന പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് കുരിശിന്റെ വഴി ആരംഭിച്ചത്. ഈശോയുടെ പീഡാനുഭവ യാത്രയിലെ 14 സ്ഥലങ്ങളെ അനുസ്മരിച്ചുകൊണ്ട് ഓരോ പോയിന്റുകളിലും പ്രത്യേക പ്രാർത്ഥനകൾ നടന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top