Kerala

കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ മുഹമ്മദ് ഇഖ്ബാൽ രാജിവച്ച് കോൺഗ്രസിൽ ചേർന്നു

കോഴിക്കോട്: കേരള കോൺഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ പാർട്ടിയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നു. സിൽക്ക് കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്.

2021ൽ കുറ്റ്യാടിയിൽ ഇടതുമുന്നണി സ്ഥാനാർഥിയായി പ്രഖ്യാപിച്ച മുഹമ്മദ് ഇഖ്ബാൽ സിപിഐഎമ്മിലെ പ്രാദേശിക പ്രതിഷേധത്തെ തുടർന്ന് സീറ്റ് വിട്ടു നൽകിയിരുന്നു. ഇത്തവണ പരിഗണിക്കാമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല.

പാർട്ടി നേതൃത്വത്തിന് പേരാമ്പ്ര മണ്ഡലമോ കുറ്റ്യാടി മണ്ഡലമോ ഇടതുമുന്നണിയിൽ നിന്നും നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചാണ് മുഹമ്മദ് ഇഖ്ബാൽ രാജിവച്ചത്. സിപിഐഎം നേതൃത്വം വഞ്ചിച്ചതിനാൽ യുഡിഎഫിനായി പേരാമ്പ്രയിൽ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top