Kerala

മ​ദ്യം തീ​ർ​ന്ന​പ്പോ​ൾ വാങ്ങിക്കൊണ്ട് വ​രാ​ൻ ആവശ്യപ്പെട്ടു, പറ്റില്ലെന്ന് പറഞ്ഞപ്പോൾ മർദനം: പ്രതി പിടിയിൽ

നെ​ടു​മ​ങ്ങാ​ട്: തിരുവനന്തപുരം നെടുമങ്ങാട് സു​ഹൃ​ത്തി​ന്റെ വാ​രി​യെ​ല്ല് അടിച്ച് ഓടിച്ച കേസിൽ പ്രതി പിടിയിൽ. മ​ദ്യ​പാ​ന​ത്തി​നി​ടെ ഉണ്ടായ തർക്കത്തിനിടെയായിരുന്നു ആക്രമണം. ക​ര​കു​ളം ക​ണ്ണ​ണി​ക്കോ​ണം ഇ​വാ​ൻ ഹൗ​സി​ൽ അ​ജി​ത് (28) ആ​ണ് പി​ടി​യി​ലാ​യ​ത്. സു​ഹൃ​ത്തി​ന്റെ വാ​രി​യെ​ല്ല് ക​സേ​ര കൊ​ണ്ട് അ​ടി​ച്ചു പൊട്ടിക്കുകയായിരുന്നു.

ക​ഴി​ഞ്ഞ 27ന് ​രാ​ത്രി 8ന് ​എ​ണി​ക്ക​ര​യ്ക്ക് സ​മീ​പ​ത്തെ മു​ള​കു​ട്ട​ത്തി​ന് അ​ടു​ത്തു​ള്ള വെ​യ്റ്റി​ങ് ഷെ​ഡി​ൽ വ​ച്ചാ​ണ് ഏ​ണി​ക്ക​ര പ​ഴ​യ​റ്റി​ങ്ക​ര സ്വ​ദേ​ശി അ​ജ​യ​കു​മാ​റി​ന് മ​ർ​ദ​ന​മേ​റ്റ​ത്. അ​ജി​ത്തും ഏ​ണി​ക്ക​ര സ്വ​ദേ​ശി ര​ഞ്ജു​വും അ​ജ​യ​കു​മാ​റും ഇ​വി​ടെ ഇ​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു.

മ​ദ്യം തീ​ർ​ന്ന​പ്പോ​ൾ വാ​ങ്ങി കൊ​ണ്ട് വ​രാ​ൻ അ​ജി​ത് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ജ​യ​കു​മാ​ർ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top