Kottayam

വികസന സന്ദേശ യാത്രയും;മുഖ്യമന്ത്രിയുടെ പരിപാടിയും ഇടതു പക്ഷ ;കേരളാ കോൺഗ്രസ് ഹൃദയങ്ങൾ ഒന്നിച്ചു

പാലാ :പാലായിൽ തിങ്ങി നിറഞ്ഞ ജനങ്ങളുടെ മുൻപിൽ ജോസ് കെ മാണിയുടെ പ്രസംഗം തീർന്നപ്പോൾ നിലയ്ക്കാത്ത കൈയ്യടി.ഇടതുപക്ഷ പാർട്ടികളായ സിപിഐ ;സിപിഐഎം പ്രവർത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായ മനസ് നിറഞ്ഞുള്ള ആരവങ്ങൾ എല്ലാം സൂചിപ്പിക്കുന്നത് ജോസ് കെ മാണിയെ ഇടതുപക്ഷ പാർട്ടികൾ തങ്ങളുടെ നെഞ്ചിലേറ്റി എന്ന് തന്നെയാണ് .

എന്നാൽ കഴിഞ്ഞ പ്രാവശ്യം സ്ഥിതി അങ്ങനെ ആയിരുന്നില്ല .അന്നൊരു ആശങ്ക അണികളിൽ നിറഞ്ഞിരുന്നു .എന്നാൽ ആറു മാസം മുൻപ് സിപിഐഎം പാലാ ഏരിയ സെക്രട്ടറി ആയി നിയമിതനായ സജേഷ് ശശി മീഡിയാ അക്കാദമിയിലെ മീറ്റ് ദി പ്രസ്സിൽ പറഞ്ഞു.ഈ നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലായിൽ നിന്നും ജോസ് കെ മാണി എൽ ഡി എഫ് ബാനറിൽ വിജയിച്ചിരിക്കും .പാലായിലെ സിപിഐഎം ന്റെ ഏറ്റവും വലിയ ജനകീയ മുഖമായ സജേഷ് ശശി ഇങ്ങനെ പറഞ്ഞപ്പോൾ നാളെകളിൽ വരാൻ പോകുന്ന ഒത്തിണക്കത്തിന്റെ അലയൊലികളാണ് മീഡിയാ അക്കാദമിയിൽ മുഴങ്ങിയത്.

അതാണ് ഇപ്പോൾ പാലായാകെ കണ്ടു കൊണ്ടിരിയ്ക്കുന്നത്  .ഇന്നലെ പേണ്ടാനം വയലിലുള്ള കാർത്തിക ഹോട്ടലിൽ ചെന്ന ഈ ലേഖകന് സിപിഎം പ്രവർത്തകരുടെ ആത്മാർത്ഥതയുള്ള ചില ചോദ്യങ്ങളും നേരിടേണ്ടി വന്നു .പാലായിലെങ്ങനുണ്ട് ആള്.ആളോണ്ടോ..?ഞങ്ങൾക്ക് ചില ജോലി തിരക്കുള്ളതിനാൽ വരാൻ പറ്റിയില്ല.പോട്ടെ ഇവിടെ(പേണ്ടാനം വയലിൽ) എം എ ബേബി വരുന്നുണ്ടല്ലോ .എന്നൊക്കെയായിരുന്നു സംസാര ശൈലി.അത് തന്നെയാണ് ഈ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇടതു കക്ഷികളായ സിപിഐ ;സിപിഐഎം പ്രവർത്തകരുടെ ഹൃദയത്തിൽ കൊണ്ട ചോദ്യങ്ങളും ,മറുപടികളും .അണികൾക്ക് ഒന്നും ഒളിക്കാനില്ല അവർ അത് പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നുണ്ട്.കഴിഞ്ഞ തവണ ചില സിപിഎം ;സിപിഐ അണികളോട് ജോസ് കെ മാണി വിജയിക്കുമോ എന്ന് ചോദിച്ചപ്പോൾ ഒരു കള്ളചിരിയോടെ ജയിക്കുവേ ഏ ..ഏ ..ഏ ..ഏ ..ഏ എന്ന് താളാത്മകമായി നീട്ടി പറഞ്ഞവർ ഇപ്പോൾ തീർച്ചയായുംവിജയിക്കും എന്ന ശൗര്യം സ്പുരിക്കുന്ന മുഖ ഭാവത്തോടെ യാണ് ഈ ലേഖകനോട് പറയുന്നത് .ഇത് തന്നെയാണ് കോട്ടയം മീഡിയയ്ക്കു പറയാനുള്ളതും .

പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് മുന്നേറുമ്പോൾ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് ഇടതു കേന്ദ്രങ്ങൾ.ലാലിച്ചൻ ജോർജ് ;സജേഷ് ശശി ;ഷാർലി മാത്യു;കെ കെ ഗിരീഷ്  ;ബാബു കെ ജോർജ് ;പി കെ ഷാജകുമാർ ;അഡ്വ വി ടി തോമസ് ;അഡ്വ പി ആർ തങ്കച്ചൻ  എന്നീ ഇടതു പക്ഷ കക്ഷി നേതാക്കൾ എണ്ണയിട്ട യന്ത്രം പോലെ തന്നെ തെരെഞ്ഞെടുപ്പ് ജോലികൾ ചെയ്തു കൊണ്ട് മുന്നിലുണ്ട് .ഇടതുമുന്നണിയിലെ ഘടക കക്ഷി നേതാക്കളായ പ്രശാന്ത് നന്ദകുമാർ ;രമേശ് ബാബു ;ഷാജി കടമല എന്നിവരും ചടുല നീക്കങ്ങളുമായി രംഗത്തുണ്ട് . ജോസ് കെ മാണി പാലായിൽ കൊണ്ട് വന്ന വികസനങ്ങൾ പ്രത്യേകിച്ച് എഡ്യൂക്കേഷൻ ഹബ്ബാക്കി മാറ്റിയത് യുവാക്കളിൽ ചർച്ചയായി വരുന്നുണ്ട് എന്നുള്ളതും നിർണ്ണായകമാണ്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top