Kottayam

പാലാ വെള്ളാപ്പാട് ശ്രീ വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ തിരുവുത്സവം മാര്‍ച്ച് 27 മുതല്‍ 31 വരെ തീയതികളില്‍ നടക്കും

പാലാ വെള്ളാപ്പാട് ശ്രീ വനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ തിരുവുത്സവം മാര്‍ച്ച് 27 മുതല്‍ 31 വരെ തീയതികളില്‍ നടക്കും. തന്ത്രിമുഖ്യന്‍ തൃപ്പൂണിത്തുറ പെരുമ്പിള്ളിയാഴത്ത്മന ബ്രഹ്‌മശ്രീ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലും ക്ഷേത്രം മേല്‍ശാന്തി തോട്ടത്തില്‍ ഇല്ലത്ത് ബ്രഹ്‌മശ്രീ ഉല്ലാസ് നമ്പൂതിരിയുടെ സഹകാര്‍മികത്വത്തിലുമാണ് ചടങ്ങുകള്‍ നടക്കുന്നത്. 27ന് രാവിലെ 9 30ന് ഉമാമഹേശ്വരന്മാര്‍ക്ക് കലശാഭിഷേകം, ഉമാമഹേശ്വരപൂജ, പ്രസാദമൂട്ട് എന്നിവ നടക്കും.

തിരുവരങ്ങില്‍ എല്ലാ ദിവസവും വിവിധ കലാപരിപാടികള്‍ അരങ്ങേറും. മാര്‍ച്ച് 28ന് വൈകിട്ട് ഏഴിന് മാളവികയുടെ വയലിന്‍ നാദതരംഗം തിരുവരങ്ങില്‍ നടക്കും. മാര്‍ച്ച് 30ആം തീയതി രാവിലെ 9ന് ഇരട്ട പൊങ്കാല നടക്കും. ദുര്‍ഗ്ഗാ ഭഗവതിക്കും ഭദ്രകാളി ഭഗവതിക്കും രണ്ട് കലങ്ങളിലായി പായസനിവേദ്യം തയ്യാറാക്കി സമര്‍പ്പിക്കും. മാര്‍ച്ച് 31ന് വൈകിട്ട് നാലിന് ജീവത എഴുന്നള്ളത്ത് നടക്കും. വൈകിട്ട് ഏഴിന് എഴുന്നള്ളത്തിന് പാലാ ടൗണ്‍ ബസ്സ്റ്റാന്‍ഡ് ജംഗ്ഷനില്‍ എതിരേല്‍പ്പ് നല്‍കും.

താലപ്പൊലി, ചെണ്ടമേളം, കെട്ടുകാഴ്ച ,കരകാട്ടം പമ്പമേളം, അര്‍ജുന നൃത്തം തുടങ്ങിയവ എഴുന്നേറ്റിന് അകമ്പടിയാകും. ജീവത എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തിയതിനുശേഷം വിളക്കന്‍പൊലിയും നടക്കും. മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്ഷേത്ര ഭാരവാഹികളായ അനീഷ് മഠത്തിനാല്‍, സതീഷ് കുമാർ ,അരവിന്ദാക്ഷൻ നായർ ,മിഥുൻ ചാമക്കാലായിൽ ,ഷാജു നാരകത്തിനാൽ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top