പാലാ : കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറിയായി സതീഷ് കല്ലക്കുളം നിയമിതനായി.തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്ര ഭരണ സമിതിയിൽ 10 വർഷത്തോളം സെക്രട്ടറിയായിയിരുന്നു.ഇപ്പോൾ പൂവരണി മഹാദേവക്ഷേത്ര കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് കൂടി ആണ്.

ഇന്ന് ബോർഡ് കൂടി ചാർജ്ജ് ഏൽക്കാൻ അനുവാദം നൽകി. എങ്കിലും തിരുവുത്സവം നടക്കുന്നതിനാൽ 28 ന് ആറാട്ടിനു ശേഷം മാർച്ച് 31 ന് ചാർജ് ഏൽക്കുന്നതാണ്.തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്ര ഭരണ സമിതിയിൽ 10 വർഷത്തോളം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള സതീഷ് പൂവരണി കല്ലക്കുളം പരേതനായ ഭാസ്ക്കരൻ നായർ സുമതിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാസ്ക്കരൻ നായർ 22 വർഷത്തോളം പൂവരണി എൻ. എസ്. എസ്. കരയോഗം പ്രസിഡന്റ്റ് ആയിരുന്നു.

സതീഷിൻ്റെ ഭാര്യ രശ്മി പൂഞ്ഞാർ എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ഏക മകൾ ദേവ പ്രഭ എസ്. കല്പക്കുളം ബാംഗ്ലൂരിൽ ടി.എസ്. എസിൽ പരിശീലനം നടത്തുന്നു.