Kerala

വി എസ് ജോയിയെ ജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര; പ്രഖ്യാപനവുമായി ലീഗ് നേതാവ്

ബൂത്ത് കമ്മിറ്റികൾക്ക് കിടിലൻ ഓഫറുമായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജി. യുഡിഎഫ് സ്ഥാനാർഥിയായ വി എസ് ജോയിയെ വിജയിപ്പിച്ചാൽ വിദേശയാത്രയാണ് ഓഫർ.

തവനൂരിലെ തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് സി പി ബാവ ഹാജിയുടെ പ്രഖ്യാപനം. പതിനഞ്ച് ദിവസത്തെ ഗൾഫ് യാത്രയാണ് ബാവ ഹാജി ഓഫർ ചെയ്തിരിക്കുന്നത്.

വിഎസ് ജോയ്ക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന കമ്മിറ്റിക്കാണ് ഗൾഫ് യാത്രയ്ക്കുള്ള ഭാഗ്യം ഉണ്ടാകുക. 15 ദിവസത്തെ താമസം, പോക്കിനും വരവിനുമുള്ള ടിക്കറ്റ് അടക്കമുള്ള സമ്പൂർണ്ണ പാക്കേജാണ് ബാവ ഹാജിയുടെ ഓഫർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top