India

രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടക്കും; വഹിക്കുന്നത് 92,000 ടൺ എൽപിജി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ പതാക വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും.

ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ എല്‍പിജി ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ട്. രണ്ട് കപ്പലുകളിലുമായി 92,612 ടണ്‍ എല്‍പിജിയുണ്ടെന്ന് തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ അറിയിച്ചു.

ഈ മാസം 26 നും 28 നും ഇടയില്‍ ടാങ്കറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിയേക്കുമെന്നും കപ്പലുകളില്‍ യഥാക്രമം 33, 27 ഇന്ത്യന്‍ നാവികരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top