Kerala

ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി നവാസ് പുത്തൻപുരയ്ക്കൽ പാർട്ടിയിൽ നിന്നും രാജിവച്ച് കേരള കോൺഗ്രസ് ബി പാർട്ടി മെമ്പർഷിപ്പ് ഏറ്റുവാങ്ങി

ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി നവാസ് പുത്തൻപുരയ്ക്കൽ പാർട്ടിയിൽ നിന്നും രാജിവച്ച് കേരള കോൺഗ്രസ് ബി പാർട്ടി മെമ്പർഷിപ്പ് ഏറ്റുവാങ്ങി . ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ പാർട്ടി മെമ്പർഷിപ്പ് കൊടുത്ത്  സ്വാഗതം ചെയ്തു.ആനുകാലിക രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ ലീഗിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് നവാസ് അഭിപ്രായപ്പെട്ടു .കെ ബി ഗണേഷ് കുമാറിനെ പോലുള്ള യുവ ശക്തിയിലാണ് കേരളത്തിന്റെ ഭാവി കുടി കൊല്ലുന്നതെന്നും നവാസ് പറഞ്ഞു .

ഇന്ത്യൻ നാഷണൽ ലീഗിന്റെ സംസ്ഥാന നേതാവായ നവാസിനെ പോലുള്ളവർ കേരളാ കോൺഗ്രസ് ബി യിൽ അഭയം കണ്ടെത്തുന്ന രീതിയിൽ കേരളാ കോൺഗ്രസ് ബി യുടെയും ;കെ ബി ഗണേഷ് കുമാറിന്റെയും പ്രസക്തി വര്ധിച്ചിരിക്കുകയാണെന്നു പ്രശാന്ത് നന്ദകുമാർ അഭിപ്രായപ്പെട്ടു .

ഔസേപ്പച്ചൻ ഓടയ്ക്കൽ, ( സംസ്ഥാന ജോ സെക്രട്ടറി ), ഫാസിൽ പതാലിൽ( പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ), ഹമീദ് നാസർ( നിയോജകമണ്ഡലം സെക്രട്ടറി ), മാഹിൻ സക്കീർ ( ട്രഷറർ) എന്നിവർ സമീപം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top