Kerala

കോട്ടയം ഈസ്റ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പാലായിലെയും പൂഞ്ഞാറിലെയും പഞ്ചായത്തുകളായ മൂന്നിലവ്, മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകളിലെ ടൂറിസം കേന്ദ്രങ്ങളിൽ നൂറ് കോടി രൂപയുടെ വികസനം സൃഷ്ടിക്കും:ഷോൺ ജോർജ്

 

പാലാ: നാട്ടിൽ ആരോഗ്യ, കാർഷിക, ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ്.

അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ, യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം.

മദ്യവും ലോട്ടറിയും മാത്രം വരുമാനമായുള്ള സംസ്ഥാനത്ത് നടത്താൻ പറ്റുന്ന പറ്റുന്ന വികസനത്തിന് അപ്പുറത്ത്, ബിജെപി വിജയിച്ചാൽ ഈ നാട്ടിലേക്ക് കോടികണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ ഒഴുകും. ഭാരത് മാലാ പദ്ധതി പ്രകാരം ആറ് വരി പാത വരും. പാലായിൽ നിന്നും എറണാകുളത്തേക്ക് ഹൈവേ ഉണ്ടാകും. ട്രിപ്പിൾ ഐടിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നീ കോഴ്സുകൾ ആരംഭിക്കും. നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ പാലായുടെ മണ്ണിൽ ഉണ്ടാകും.

കോട്ടയം ഈസ്റ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പാലായിലെയും പൂഞ്ഞാറിലെയും പഞ്ചായത്തുകളായ മൂന്നിലവ്, മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകളിലെ ടൂറിസം കേന്ദ്രങ്ങളിൽ നൂറ് കോടി രൂപയുടെ വികസനം സൃഷ്ടിക്കും എന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷോൺ.

എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് ഇന്നലെ മലയോര പഞ്ചായത്തുകളായ മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും സന്ദർശനം നടത്തി. പ്രദേശത്തെ കന്യാസ്ത്രി മഠങ്ങൾ സന്ദർശിച്ച ഷോൺ മേലുകാവ് സിഎസ്ഐ മധ്യകേരളാ മഹായിടവകയുടെ വനിതാ സംഘത്തിന്റെ സമ്മേളനത്തിലും പങ്കെടുത്തു. തുടർന്ന് മേച്ചാലിൽ പാർട്ടി ബൂത്ത് കമ്മറ്റിയുടെ ഉദ്ഘാടനത്തിലും തിരഞ്ഞെടുപ്പ് വിശകലന യോഗങ്ങളിലും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top